June 23, 2026

യുവാവ് മരിച്ച സംഭവം ; പിതാവിന് കയ്യബദ്ധം സംഭവിച്ചതായി സൂചന

0
IMG_20220308_144759.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൂപ്പൈനാട് : മൂപ്പൈനാട് മാന്‍കുന്നിൽ യുവാവ് മരിച്ച സംഭവം അച്ഛൻ തോണിപ്പാടം മോഹനന് കയ്യബദ്ധം സംഭവിച്ചത്. ഇന്നലെ രാവിലെയാണ് അക്ഷയ് മരിച്ച നിലയിൽ കണ്ടത്.
യുവാവ് സ്ഥിരമായി മയക്കുമരുന്നിന് അടിമയായിരുനെന്നും പറയുന്നുണ്ട്. നിരന്തരമായി അമ്മയെയും സഹോദരിയെയും അക്ഷയ് ഉപദ്രവിക്കാറുണ്ട്. നിരവധിതവണ അമ്മ വത്സല അക്ഷയിയെ താക്കീത് ചെയ്തിട്ടും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് യുവാവ് തുടരുകയായിരുന്നു.
 അച്ഛൻ മോഹനൻ വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഒരു മാസം മുൻപാണ് അച്ഛൻ ഗൾഫിൽ നിന്നും തിരിച്ചു നാട്ടിലെത്തിയത്. ഒരുപാട് തവണ മോഹനൻ മകന് താക്കീത് നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മയക്കുമരുന്ന് ഉപയോഗത്തെ ചൊല്ലി അച്ഛനും മകനും വാക്കേറ്റമുണ്ടായി. അതിനിടയിൽ അക്ഷയിയെ മോഹനൻ മർദ്ദിക്കുകയും പേടിപ്പിക്കാൻ എന്നപോലെ കഴുത്തിൽ തോർത്ത് കുരുക്കുകയും ചെയ്തു. അതിനിടയിൽ അബദ്ധവശാൽ തോർത്ത് മുറുകി പോവുകയായിരുനെന്നും സൂചനയുണ്ട് .  
 സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിന് ഇടയിലാണ് മോഹനൻ കുറ്റസമ്മതം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറുപത് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ സാധ്യതയുണ്ട്.അക്ഷയ്. നിരന്തരമായി അമ്മയെയും സഹോദരിയെയും അക്ഷയ് ഉപദ്രവിക്കാറുണ്ട്. നിരവധിതവണ അമ്മ വത്സല അക്ഷയിയെ താക്കീത് ചെയ്തിട്ടും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് യുവാവ് തുടരുകയായിരുന്നു.
 അച്ഛൻ മോഹനൻ വർഷങ്ങളായി ഗൾഫിൽ ജോലി ചെയ്യുകയാണ്. കഴിഞ്ഞ ഒരു മാസം മുൻപാണ് അച്ഛൻ ഗൾഫിൽ നിന്നും തിരിച്ചു നാട്ടിലെത്തിയത്. ഒരുപാട് തവണ മോഹനൻ മകന് താക്കീത് നൽകിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മയക്കുമരുന്ന് ഉപയോഗത്തെ ചൊല്ലി അച്ഛനും മകനും വാക്കേറ്റമുണ്ടായി. അതിനിടയിൽ അക്ഷയിയെ മോഹനൻ മർദ്ദിക്കുകയും പേടിപ്പിക്കാൻ എന്നപോലെ കഴുത്തിൽ തോർത്ത് കുരുക്കുകയും ചെയ്തു. അതിനിടയിൽ അബദ്ധവശാൽ തോർത്ത് മുറുകി പോവുകയായിരുന്നു.  
 സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നതിന് ഇടയിലാണ് മോഹനൻ കുറ്റസമ്മതം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറുപത് ദിവസത്തേക്ക് റിമാൻഡ് ചെയ്യാൻ സാധ്യതയുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *