June 23, 2026

തരിയോട് ഗ്രാമപഞ്ചായത്ത് അനുബന്ധ ഓഫീസ് ഉദ്ഘാടനം ചെയ്തു

0
IMG_20220308_184946.jpg
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഉപയോഗിച്ച് നവീകരിച്ച തരിയോട് ഗ്രാമപഞ്ചായത്ത് അനുബന്ധ ഓഫീസ് രാഹുല്‍ ഗാന്ധി എംപി ഉദ്ഘാടനം ചെയ്തു. അഡ്വ ടി സിദ്ധീഖ് എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി ജി ഷിബു സ്വാഗതവും സെക്രട്ടറി എം ബി ലതിക നന്ദിയും പറഞ്ഞു. 
ഗ്രാമപഞ്ചായത്ത് കെട്ടിടത്തോടനുബന്ധിച്ച് ഭരണസമിതി അംഗങ്ങള്‍ക്കുളള ഓഫീസ്, ഭരണസമിതി മീറ്റിങ് ഹാള്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്. 2021-22 വര്‍ഷത്തെ കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് ഉപയോഗിച്ചാണ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. ജില്ലയിലെ മികച്ച രണ്ടാമത്തെ ഗ്രാമപഞ്ചായത്തിനുള്ള 2020-21 വര്‍ഷത്തെ സ്വരാജ് പുരസ്ക്കാരം ലഭിച്ചത് തരിയോട് ഗ്രാമപഞ്ചായത്തിന്‍റെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പുതിയ സൗകര്യങ്ങള്‍ കൊണ്ട് സാധിക്കും. 
കെ സി വേണുഗോപാല്‍ എംപി, കെ സുധാകരന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നസീമ ടീച്ചര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സൂന നവീന്‍, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷീജ ആന്‍റണി, രാധ പുലിക്കോട്, ഷമീം പാറക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിബു പോള്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, ബീന റോബിന്‍സണ്‍, വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വല്‍സല നളിനാക്ഷന്‍, സിബിള്‍ എഡ്വേഡ്, പഞ്ചായത്ത് ജോയിന്‍റ് ഡയരക്ടര്‍ ജയരാജന്‍, ബഷീര്‍ പുള്ളാട്ട്, ഷാജി വട്ടത്തറ, തുടങ്ങിയവര്‍ സംസാരിച്ചു. പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *