June 23, 2026

വയോജന പരിചരണ പരിശീലനം സംഘടിപ്പിച്ചു

0
IMG_20220308_184522.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :  ജില്ലയിലെ സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത ഓള്‍ഡ് ഏജ് ഹോം, സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ ആരോഗ്യ കേരളത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമഗ്ര പാലിയേറ്റീവ് വയോജന പരിചരണ പരിശീലന പരിപാടി സംഘടിപ്പിച്ചു. വയോജന പരിചരണം, സാന്ത്വന പരിചരണം, ഫിസിയോതെറാപ്പി തുടങ്ങിയവയിലാണ് പരിശീലനം നല്‍കിയത്. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന നിര്‍വഹിച്ചു. വയോജന പരിചരണം പദ്ധതിയുടെ നോഡല്‍ ഓഫീസറും ഡെപ്യൂട്ടി ഡി.എം.ഒയുമായ ഡോ: പ്രിയ സേനന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡോ: അഭിലാഷ്, പാലിയേറ്റീവ് ജില്ലാ കോഡിനേറ്റര്‍ പി.സ്മിത തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ആശുപത്രി നഴ്സിംഗ് സ്റ്റാഫ് അമല്‍ പി.ജെയിംസ്, പുല്‍പ്പള്ളി സി.എച്ച്.സി സ്റ്റാഫ് നഴ്സ് സി.വി. വിനീത, നല്ലൂര്‍നാട് സി.എച്ച്.സി ഫിസിയോ തെറാപ്പിസ്റ്റ് കുര്യന്‍ തുടങ്ങിയവര്‍ പരിശീലനം നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *