June 23, 2026

ചുണ്ടക്കര -അരിഞ്ചേര്‍മല -ചുണ്ടകുന്ന് റോഡ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു

0
IMG_20220308_191029.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം : ചുണ്ടക്കര-അരിഞ്ചേര്‍മല-ചുണ്ടക്കുന്ന് റോഡിന്റെ പ്രവര്‍ത്തി ഉദ്ഘാടനം രാഹുല്‍ ഗാന്ധി എം.പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ടി.സിദ്ധിഖ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പി.എം.ജി.എസ്.വൈ പദ്ധതിയിലുള്‍പ്പെടുത്തി 3.94 കോടി രൂപ ചെലവിലാണ് റോഡ് നിര്‍മ്മിക്കുന്നത്. കണിയാമ്പറ്റ, പനമരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതാണ് ചുണ്ടക്കര -അരിഞ്ചേര്‍മല -ചുണ്ടകുന്ന് റോഡ്. 
ചടങ്ങില്‍ ഇരിങ്ങാലക്കുട സ്വദേശിനിക്ക് കിഡ്നി ദാനം ചെയ്ത സിസ്റ്റര്‍ ഷാന്റി മാങ്ങോട്ടിലിനെ എം.പി ആദരിച്ചു. എം.പിമാരായ കെ.സി വേണുഗോപാല്‍, കെ. സുധാകരന്‍, ഒ.ആര്‍.കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ്, പനമരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. നജീബ്, വാര്‍ഡ് മെമ്പര്‍ ജെസ്സി ലെസ്ലി തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *