September 19, 2026

യുവാവിനെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി

0
IMG_20220308_201312.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: മേപ്പാടി കോട്ടവയലില്‍ വഴിയരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വാഹനമിടിച്ചതാവാം മരണകാരണം എന്ന് സംശയം. കോട്ടവയല്‍ ആദിവാസി കോളനിയിലെ കുട്ടന്‍ (45) ആണ് മരിച്ചത്. കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് പോകുന്ന വഴിയരികിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മേപ്പാടി പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ ശരീരത്തില്‍ ടയറിന്റെ പാടുകള്‍ കണ്ടെത്തി. ഇതോടെയാണ് വാഹനം ഇടിച്ചാണ് യുവാവ് മരണപ്പെടാന്‍ കാരണം എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് അതുവഴി രാത്രി സഞ്ചരിച്ച കാര്‍ യാത്രികരോട് പോലീസ് വിശദാംശങ്ങള്‍ ആരാഞ്ഞ് വരികയാണ്.
ഇന്നലെ രാത്രിയോടെ ഈ വഴിയിലൂടെ രണ്ട് കാറുകളിലായി ഒരു കുടുംബം കടന്നു പോയതായി പോലീസ് അന്വേഷണത്തില്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇവരെ തിരിച്ചറിയുകയും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വഴിയില്‍ യുവാവിനെ കണ്ടിരുന്നില്ലെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞതെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *