March 29, 2024

14 വനിത കണ്ടക്ടർമാരെ ആദരിച്ചും അനുഭവങ്ങൾ പങ്കുവെച്ചും വനിതാ ദിനം വ്യത്യസ്തമാക്കി ജി എം ആർ എസ് പൂക്കോട് എസ് പി സി യൂണിറ്റ്

0
Img 20220308 211637.jpg
വൈത്തിരി: പൂക്കോട് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഗ്രൗണ്ടിൽ ഇന്ന്  വ്യത്യസ്തമായ ഒരു അന്താരാഷ്ട്ര  വനിതാ ദിനം ആചരിച്ചു. കോഴിക്കോട് ജില്ലയിലെ തൊട്ടിൽപ്പാലം കെഎസ്ആർടിസി ഡിപ്പോയിലെ വയനാട് വനിത ദിനം ആചരിക്കാൻ വന്ന കൃത്യകമാരി, രജി, ഉഷ, സിന്ധു എന്നിവരടക്കം 14 വനിത കണ്ടക്ടർമാരെ ആണ് എസ്പിസി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആദരിച്ചത്.  പണ്ടുകാലങ്ങളിൽ സ്ത്രീകൾ വരാൻ മടിച്ചിരുന്ന വനിത കണ്ടക്ടർ തസ്തികയിൽ വ്യത്യസ്ത ജീവിത ചുറ്റുപാടുകളിൽ നിന്നും പഠിച്ചു നേടിയ  ജോലി      സന്തോഷത്തോടെഏറ്റെടുത്തു  സമൂഹത്തിൻറെ മുഖ്യധാരയിലേക്ക്  എത്തിച്ചേരാൻ കഴിഞ്ഞ  ഇവരുടെ അനുഭവങ്ങൾ  വനിതാദിനത്തിൽ എസ്പിസി കേഡറ്റുകൾക്ക് പുത്തനുണർവ്വ് നൽകുന്നതായിരുന്നു.. ഓരോ ദിവസവും വ്യത്യസ്തമായ   എഴുന്നൂറോളം പേര് ഓരോ  കണ്ടക്ടർമാരുടെയും ഇടയിലൂടെ കടന്നു പോകുന്നുണ്ട് എന്നും കണ്ടക്ടർ യൂണിഫോമിൽ മറ്റുള്ളവർക്ക് കിട്ടുന്നതിനേക്കാൾ കൂടുതൽ പരിഗണനയും സഹകരണവും  വനിത കണ്ടക്ടർമാർക്ക് കിട്ടുന്നുണ്ടെന്നും ഈ മേഖലകളിലേക്ക് കടന്നു വരുന്ന സ്ത്രീകൾക്ക്  സമൂഹത്തിൻറെ മുഴുവൻ പിന്തുണയും ലഭിക്കുന്നുണ്ടെന്നും വനിതാ കണ്ടക്ടർമാർ അവരുടെ അനുഭവങ്ങളിലൂടെ പങ്കുവെച്ചു..
മോഡൽ റസിഡൻഷ്യൽ സ്കൂൾ പൂക്കോട് എസ് പി സി യൂണിറ്റിൻ്റെയും വൈത്തിരി ഗവൺമെൻറ് ഹയർസെക്കൻഡറി എസ്പിസി യൂണിറ്റിൻ്റെയും സംയുക്ത പാസിംഗ് ഔട്ട് പരേഡ് പ്രാക്ടീസിന് ഇടയിൽ വച്ചായിരുന്നു വനിത ദിനം ആചരിച്ചത്. എസ്പിസി കേഡറ്റ് തേജയുടെ ജന്മദിനം 14 വനിതാ കണ്ടക്ടർമാരുടെ  സാന്നിധ്യത്തിൽ ആഘോഷിച്ചതും വ്യത്യസ്ത അനുഭവമായിരുന്നു.
ചടങ്ങിൽ പ്രധാനാധ്യാപകൻ ആത്മാറാം, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ നിയാസ്, രാകേഷ്, ബബിത, ലീന സിവിൽ പോലീസ് ഓഫീസറായ വിപിൻ, ഷംനാസ് എന്നിവർ  ആശംസകൾ നേർന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *