September 19, 2026

രേഖകൾ പൂർണ്ണമായും ഡിജിറ്റൽ: അക്ഷയ ബിഗ് ക്യാമ്പയിൻ മാർച്ച് ഒമ്പത് മുതൽ

0
IMG_20220308_203110.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് ജില്ലാ ഭരണകൂടത്തിന്റെയും ഐ ടി മിഷൻ /അക്ഷയ വയനാടിന്റെയും ട്രൈബൽ വകുപ്പിന്റെയും നേതൃത്വത്തിൽ വൈത്തിരി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വൈത്തിരി പഞ്ചായത്തിലെ മുഴുവൻ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ടവർക്കും ആധാർ, റേഷൻ കാർഡ്, ആരോഗ്യ ഇൻഷുറൻസ് തുടങ്ങി സമഗ്ര രേഖകളും ആവശ്യമായ തെറ്റുതിരുത്തലോടു കൂടി ലഭ്യമാക്കി ഡിജി ലോക്കറിൽ ലഭ്യമാക്കുന്ന എ.ബി.സി.ഡി. (അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റിലിസഷൻ) മാർച്ച് ഒമ്പത് ,10 തീയതികളിൽ ചുണ്ടേൽ പള്ളി പാരിഷ് ഹാളിൽ നടക്കുന്നു.. പ്രധാന വകുപ്പുകളുടെ എല്ലാ സേവനങ്ങളും പ്രസ്‌തുത ക്യാമ്പിൽ സജ്ജീകരിച്ചു മാന്യ ഉപഭോക്താക്കൾക്ക് ലൈവായി തന്നെ സേവനങ്ങൾ സമയബന്ധിതമായി നൽകുന്നതാണ്. ഘട്ടം ഘട്ടമായി ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും ഇതു നടപ്പാക്കാൻ ജില്ലാ ഭരണകൂടം തീരുമാനം എടുത്തിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *