November 7, 2026

ഗോത്രവിഭാഗത്തില്‍ നിന്നുള്ള വൈറല്‍പാട്ടുകാരി ചന്ദനയെ അനുമോദിച്ചു : രാഹുല്‍ഗാന്ധി എം. പി

0
IMG_20220309_184014.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി സിദ്ദിഖിന്റെ ഓഫീസ് ഉദ്ഘാടനവേദിയിലാണ് ചന്ദനയെ അനുമോദിച്ച ശേഷം രാഹുല്‍ഗാന്ധി പാട്ട് കേള്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഉപഹാരം നല്‍കിയ ശേഷം രാഹുല്‍ഗാന്ധി തന്നെ ചന്ദനയെ മൈക്കിനടുത്തെത്തിച്ച് പാടാന്‍ അഭ്യര്‍ത്ഥിച്ചു. നേരത്തെ യൂടൂബില്‍ വൈറലായ ചെന്താമര ചേലുള്ള പെണ്ണേ….എന്ന നാടന്‍പാട്ട് തന്നെയാണ് ചന്ദന പാടിയത്. കൈയ്യടിച്ചും താളമിട്ടും ചന്ദനക്ക് പ്രോത്സാഹനവുമായി രാഹുല്‍ഗാന്ധി ഒപ്പം കൂടിയതോടെ സദസും പാട്ടിനൊത്ത് ഹര്‍ഷാരവം മുഴക്കി. ഗോത്രവിഭാഗത്തില്‍പ്പെട്ട കാലാകാരന്മാരെ സോഷ്യല്‍മീഡിയ വഴി പരിചയപ്പെടുത്തുന്ന എല്‍സ മീഡിയ ക്രിയേഷനാണ് സുഗന്ധഗിരിക്ക് സമീപം പ്ലാന്റേഷന്‍കുന്ന് കര്‍പ്പൂരക്കാട് കോളനിയില്‍ താമസിക്കുന്ന പരേതനായ ചന്ദ്രന്‍-ശുഭ ദമ്പതികളുടെ ഇളയമകള്‍ ചന്ദനയുടെ പാട്ട് സമൂഹമധ്യത്തിലെത്തിച്ചത്. എല്‍സാ മീഡിയയുടെ പേജിലൂടെ ചന്ദനയുടെ പാട്ട് ആസ്വദിച്ചത് ലക്ഷകണക്കിനാളുകളായിരുന്നു. പൊഴുതന അച്ചൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ചന്ദന. ഗോകുല്‍, രാഹുല്‍, ശാകുല്‍ എന്നിവരാണ് സഹോദരങ്ങള്‍.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *