April 19, 2024

ജില്ലയിലെ മികച്ച മേറ്റുമാരെ ആദരിച്ചു

0
Img 20220310 193335.jpg
കൽപ്പറ്റ: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ആസാദി കാ അമൃദ് മഹോത്സവിന്റെ ഭാഗമായി അന്താരാഷ്ട്ര വനിതാ ദിനാചരണ ത്തോടനുബന്ധിച്ച് വയനാട് ജില്ലയിലെ മികച്ച എട്ട് മേറ്റുമാരെ ആദരിച്ചു. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സുൽത്താൻ  ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസൈനാറിന്റെ അദ്ധ്യക്ഷതയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചർ  ഉത്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും മികച്ച മേറ്റുമാരായി തിരഞ്ഞെടുത്ത കാർത്ത്യാനി   കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് , ബിന്ദു ബിനു മുള്ളൻക്കൊല്ലി ഗ്രാമപഞ്ചായത്ത്, സക്കീന മുഹമ്മദ് അമ്പലവയൽ  ഗ്രാമപഞ്ചായത്ത്, സുനിത രവീന്ദ്രൻ നെന്മേനി ഗ്രാമപഞ്ചായത്ത്, വിജി ഷാജു എടവക ഗ്രാമപഞ്ചായത്ത്, ത്രേസ്യാമ്മ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ലീന അജിത്ത് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് , സുമ പി കെ വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് എന്നിവരെ ആദരിച്ചു. ചടങ്ങില്‍ എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. . അനസ് റോസ്‌ന സ്റ്റെഫി പ്രസിഡന്റ് പൊഴുതന ഗ്രാമപഞ്ചായത്ത് , നസീമ മാങ്ങാടൻ പ്രസിഡന്റ് മുട്ടിൽ ഗ്രാമപഞ്ചായത്ത്, രേണുക പ്രസിഡന്റ് വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്, കമല രാമൻ പ്രസിഡന്റ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, . വിജയന് പ്രസിഡന്റ് മുള്ളൻക്കൊല്ലി ഗ്രാമപഞ്ചായത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിന് ജോയിന്റ് പ്രോഗ്രാം കോ -കോര്‍ഡിനേറ്റര്‍ . സി. പി ജോസഫ് സ്വാഗതവും, കല്പറ്റ ബ്ലോക്ക് പോഗ്രാം ഓഫീസർ ജോര്ജ് ജോസഫ് നന്ദിയും അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *