October 15, 2026

ഫാം ടു മലബാർ ബി റ്റു ബി മീറ്റ്

0
IMG_20220310_194411.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : സംസ്ഥാന ടൂറിസം വകുപ്പും വയനാട് ചേംബർ ഓഫ് കൊമേഴ്സ് സംയുക്തമായി സംഘടിപ്പിച്ച ഫാം ടു മലബാർ പദ്ധതിയുടെ ഭാഗമായി ബത്തേരി സപ്താ റിസോർട്ടിൽ വച്ച് ബി റ്റു ബി മീറ്റ് നടത്തി. വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി മീറ്റ് ഉദ്ഘാടനം ചെയ്തു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ഡി വി പ്രഭാത്, ഡിടിപിസി സെക്രട്ടറി കെ ജി അജേഷ്, പ്രധാന ടൂർ ഓപ്പറേറ്റർ മാരായ വി കെ ടി ബാലൻ, എ ബി കെ ഗായത്രി, ഷംസുദ്ദീൻ എന്നിവർ പ്രസംഗിച്ചു.ചേംബർ എക്സികുട്ടീവ് അം ഗങ്ങളായ ഇ. പി മോഹൻദാസ്, വർഗീസ് കെ.ഐ, ഒ.എ വീരേന്ദ്രകുമാർ, ജോസ് കപ്യാർമല, അബ്ദുൽ മനാഫ്, എൻ.വി. ബേബി എന്നിവരും 24 റിസോർട്ട് ഹോട്ടൽ ഉടമകളും, 36 ടൂർ ഓപ്പറേറ്റർമാരും മീറ്റിൽ പങ്കെടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *