April 27, 2024

പി.എം. താജ് മൻസൂർ മാസ്റ്റർക്ക് 14-ന് – യാത്രയയപ്പ്

0
Img 20220311 171807.jpg
കൽപ്പറ്റ: സർവ്വീസിൽ നിന്ന് വിരമിക്കുന്ന പിണങ്ങോട് വയനാട് മുസ്ലീം ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ പി.എം. താജ് മൻസൂറിന് 14-ന് യാത്രയായപ്പ്  നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കഴിഞ്ഞ 32 വർഷമായി അധ്യാപകൻ. പതിനേഴ് വർഷം വയനാട് ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പാൾ ആയിരുന്നു. 
 – മലപ്പുറം കോഡൂർ സ്വദേശിയാണ് താജ് മൻസൂർ .  കലിക്കറ്റ് യൂ.സിറ്റി റാങ്ക് ജേതാവ് ,
വയനാട് ജില്ലയിലെ ഹയർ സെക്കണ്ടറി മുൻ കോഡിനേറ്റർ,
പത്മപ്രഭാ പുരസ്കാര ചടങ്ങിന്റെ കൺവീനർ.
മാതൃഭൂമി നടത്തിയ വയനാട് മഹോത്സവത്തിന്റെ മാഗസിൻ എഡിറ്റർ,
2014 – 15 അധ്യയന വർഷത്തിൽ സംസ്ഥാന സർക്കാറിന്റെ മികച്ച ഹയർ സെക്കണ്ടറി അധ്യാപക അവാർഡ് ജേതാവ്, ദയ ഗ്രന്ഥശാല പ്രസിഡണ്ട് . ഖിദ്മത്തുൽ ഇസ്ലാം മഹല്ല് വൈസ് പ്രസിഡണ്ട്
ദർശന ടി വി ഐക്കൺ ഓഫ് വയനാടായി തെരഞ്ഞെടുത്തു.
ഒ എൻ.വി. സുകുമാർ അഴീക്കോട് , ഗീതാഹിരണ്യൻ, എം എൻ കാരശ്ശേരി തുടങ്ങി പ്രശസ്തരായ ശിഷ്യൻ.
നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഴ വന്ന് പോയതും മരം നിന്ന് പെയ്തതും – എന്ന പുസ്തകം രചിച്ചു. മികച്ച വായനക്കാരൻ, നല്ല പ്രഭാഷകൻ, സർവോപരി ക്ലാസ് മുറികളെ പുതുക്കുന്ന മികച്ച അധ്യാപകനുമായ താജ് മൻസൂറിന് നാടിൻ്റെ സ്നേഹാദരായി യാത്രയയപ്പ് സമ്മേളനം മാറ്റുമെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്തവർ പറഞ്ഞു. അധ്യാപിക പി.കെ. ഷാഹിന, പി.ടി.എ. പ്രസിഡണ്ട് നാസർ കാതിരി , സ്റ്റാഫ് സെക്രട്ടറി എം. നാസർ, അൻവർ ഗൗസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *