ആസാദി കാ അമൃത് മഹോത്സവ്: ജില്ലാതല സെമിനാറും എക്‌സിബിഷനും നാളെ
കൽപ്പറ്റ : ആസാദി കാ അമൃത് മഹോത്സവ്- സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലികി റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാതല സെമിനാര്‍, എക്‌സിബിഷന്‍, സാംസ്‌കാരികോത്സവം എന്നിവ നാളെ (മാര്‍ച്ച് 15- ചൊവ്വാഴ്ച) രാവിലെ 10 മുതല്‍ മുട്ടില്‍ ഡബ്ലിയു.എം.ഒ ആര്‍ട്‌സ് കോളേജില്‍ നടക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍, ഡബ്ലിയു.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ടി. സിദ്ദിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കും.
ഏങ്ക്‌ള ഫോട്ടോ- പെയിന്റിങ് എക്‌സിബിഷന്‍ എം.വി ശ്രേയാംസ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ. ഗിത, പ്രിന്‍സിപ്പല്‍ ഡോ.ടി.പി മുഹമ്മദ് ഫരീദ്, ജനപ്രതനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സ്വാതന്ത്ര്യം, ജനാധിപത്യം, ഫെഡറലിസം എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ഡോ.എം.ആര്‍ രാഘവവാര്യര്‍, ഫൈസല്‍ എളേറ്റില്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി.ബി സുരേഷ് മോഡറേറ്ററാകും.
ഉച്ചയ്ക്കു ശേഷം ഗദ്ദിക, നാടന്‍പാട്ട്, വട്ടമുടിയാട്ടം, കരിങ്കാളിയാട്ടം, കോളേജ് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ എന്നിവ അരങ്ങേറും.






Leave a Reply