June 23, 2026

4 എ.എം. ക്ലബ്ബ് വയനാട് ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു

0
IMG_20220314_092322.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പുലർച്ചെ നാല് മണിക്ക് ഉണർന്ന് ദിവസം മുഴുവൻ കർമ്മനിരതമാക്കുന്നവരുടെ കൂട്ടായ്മയായ 4 എ.എം. ക്ലബ്ബിൻ്റെ വയനാട് ചാപ്റ്റർ പ്രവർത്തനമാരംഭിച്ചു. തിരുനെല്ലിയിൽ നടന്ന ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ. ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ചലച്ചിത്ര പ്രവർത്തകൻ റോബിൻ തിരുമലയുടെ നേതൃത്വത്തിൽ കോവിഡ് കാലത്ത് പ്രവർത്തനമാരംഭിച്ച വാട്സ് ആപ്പ് കൂട്ടായ്മയാണ് 4 എ.എം. ക്ലബ്ബ് . ഇന്ന് ലോകത്തിലെ പല രാജ്യങ്ങളിലായി പതിനയ്യായിരത്തിലധികം അംഗങ്ങൾ ഉള്ള മഹാ പ്രസ്ഥാനമായി ഇത് മാറിക്കഴിഞ്ഞു.വയനാട് ജില്ലാതല ചാപ്റ്ററിൻ്റെ ഉദ്ഘാടന ചടങ്ങുകൾ തിരുനെല്ലി ക്രീക്ക് റിസോർട്ടിലാണ് നടന്നത്. ഇതോടനുബന്ധിച്ച് ചെറുവയൽ രാമൻ, അഡ്വ.ടി.വി.സുഗതൻ ,കെ.എം. ഷിനോജ്, ജോസ് സെബാസ്റ്റ്യൻ, ജോസഫ് പള്ളിക്കുന്ന് എന്നിവരെ എം.എൽ.എ. ഒ.ആർ.കേളു ആദരിച്ചു. ചലച്ചിത്ര പ്രവർത്തകനും ഫോർ എ.എം ക്ലബ്ബ് സ്ഥാപകനുമായ റോബിൻ തിരുമല മുഖ്യപ്രഭാഷണം നടത്തി. യോഗാചാര്യൻ ജയപ്രകാശ് ശർമ്മ വിശിഷ്ടാതിഥി ആയിരുന്നു.
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് ശ്രീജ ശിവദാസ് അധ്യക്ഷത വഹിച്ചു. ഉഷ ,നാസർ പട്ടരുമഠം, ബിനോയി ജോൺ, രശ്മി, ജിനു തോമസ്, സിജിത്ത് ജയപ്രകാശ്‌ ,റാഷിദ്, സി.വി.ഷിബു തുടങ്ങിയവർ പ്രസംഗിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *