June 24, 2026

വയനാട് ജില്ല അണ്ടർ 12 സെലക്ഷൻ ടൂർണമെന്റ് രതുൽ കൃഷ്ണയും അനുഷയും ജേതാക്കൾ

0
IMG_20220314_093016.jpg
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻബത്തേരി: കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സെലക്ഷൻ ടൂർണമെൻറിനോട് അനുബന്ധിച്ച് വയനാട് ജില്ല ചെസ് അസോസിയേഷനും നൈറ്റ്സ് ചെസ്സ്അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അണ്ടർ 12 സെലക്ഷൻ ടൂർണമെൻറ് സുൽത്താൻബത്തേരി സ്റ്റുഡൻസ് അക്കാദമിയിൽവച്ച് നടന്നു വയനാട് വനിതാ പുരസ്ക്കാര ജേതാവു നൈറ്റ്സ് അക്കാദമി ഡയറക്ടറുമായ കൽപ്പന ബിജു ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് മുഖ്യാതിഥിയായിരുന്നു.
അണ്ടർ 12 ഓപ്പൺ കാറ്റഗറിയിൽ രതുൽ കൃഷ്ണ കെ.ആറും അനന്തനാരായണും അണ്ടർ 12 ഗേൾ കാറ്റഗറിയിൽ അനുഷ എം.എസും അമീന എൻ.കെയും യോഗ്യത നേടി ഇവർക്ക് മാർച്ച് 20ന് കാസർഗോഡ് വെച്ച് നടക്കുന്ന സംസ്ഥാന ടൂർണമെൻ്റിൽ പങ്കെടുക്കാം. വിജയികൾക്ക് നൈറ്റ് ചെസ്സ്  അക്കാദമിയുടെ പ്രസിഡന്റ്  സദാശിവൻ, സഫറുള്ള എൻ കെ  ,ഷാജു കെ ,പി.ആർ പ്രജിത്ത് എന്നീവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *