June 23, 2026

വനിതാ ഫുട്ബോൾ മത്സരം ശ്രദ്ധേയമായി , ജില്ലാ പഞ്ചായത്ത് ടീം വിജയികളായി

0
IMG_20220314_092612.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വനിതാ-ശിശു വകുപ്പിനെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൻ്റെയും ആഭിമുഖ്യത്തിൽ ലോക വനിതാ ദിന വാരാഘോഷത്തിൻ്റെ ഭാഗമായി കൽപ്പറ്റ എസ്കെഎംജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ വനിതകൾക്കായുള്ള  ഫുട്ബോൾ ടൂർണമെൻ്റ് 
ശ്രദ്ധേയമായി. 
 ജില്ലാ പഞ്ചായത്ത് ടീമും 
മീനങ്ങാടി ഫുട്ബോൾ അക്കാദമിയും പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ ജില്ലാ പഞ്ചായത്ത് ടീം രണ്ട് ഗോളുകൾ നേടി കിരീടം കരസ്ഥമാക്കി. ജില്ലാ പഞ്ചായത്ത് ടീമിന് വേണ്ടി ആര്യയും അനാമികയും ആണ് ഗോൾ നേടിയത്. മാനന്തവാടി സബ്കളക്ടർ ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്ത മത്സരത്തിൽ വിജയികൾക്കുള്ള ട്രോഫി സബ്ബ് കളക്ടർ ആർ ശ്രീലക്ഷ്മി നൽകി.
ഡി.ടി.പി.സി സെക്രട്ടറി കെ. ജി ., അജേഷ് ,ജില്ലാ വനിതാ ശിശു ക്ഷേമ ഓഫീസർ ആശാ മോൾ കെ.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.വയനാട് ജില്ല വിമൻ വെൽഫെയർ ഓഫീസർ നിഷ വർഗ്ഗീസ് നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *