October 20, 2026

പുള്ളിമാൻ കിണറ്റിൽ വീണു

0
IMG_20220316_160018.png
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പുൽപ്പള്ളി വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിലെ കിണറ്റിൽ പുള്ളിമാൻ വീണു.

പുൽപ്പള്ളി, ശശിമല കാടിറങ്ങി കൃഷിയിടത്തിൽ ഭക്ഷണത്തിനായി വന്ന പുള്ളിമാൻ കിണറ്റിൽ വീണു.
കിണർ കലങ്ങി കിടക്കുന്നതിനാൽ അന്വേഷണം നടത്തിയ വീട്ടുടമയാണ് മാൻ കിണറ്റിൽ വീണത് കണ്ടത്.
10 അടി താഴ്ചയുള്ള കിണറ്റിൽ വെള്ളം കുറവായിരുന്നു.
വീട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചതിനെതുടർന്ന് അവർ എത്തി വലകെട്ടി പുള്ളി മാനിനെ രക്ഷിക്കുകയാണ് ചെയ്തത്.
 കരയിൽ ഇറങ്ങിയ പാടെ പുള്ളി മാൻ അടുത്ത കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞു.
ഈ പ്രദേശത്ത് മാൻ ശല്യം കൂടുതലായതിനാൽ പച്ചക്കറി അടക്കമുള്ള കൃഷികൾ ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് കർഷകർ.
 വേനൽക്കാലമായതിനാൽ കാടിറങ്ങി, കുടിവെള്ളവും ഭക്ഷണവും അന്വേഷിച്ചാണ് കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ എത്തിച്ചേരുന്നത്.
ഇങ്ങനെ വെള്ളം കുടിക്കുന്നതിനായി കിണറുകളിലും, കുളങ്ങളിലും ഇറങ്ങി കേറുമ്പോൾ അതിലുള്ള പൈപ്പുകൾ പൊട്ടിച്ച് നാശനഷ്ടവും വരുത്തുന്നു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *