June 24, 2026

സംയുക്ത ട്രേഡ് യൂണിയന്‍ വാഹന പ്രചരണ ജാഥ ഇന്ന് സമാപിക്കും.

0
IMG_20220318_075512.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ : മാര്‍ച്ച് 28,29 തീയതികളില്‍ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്നവാഹന പ്രചരണ ജാഥ ഇന്ന് സമാപിക്കും.   സംയുക്ത ട്രേഡ് യൂണിയന്‍ ചെയര്‍മാനും ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ടുമായ പി പി ആലിയാണ് ജാഥാക്യാപ്റ്റന്‍. സിഐടിയു ജില്ലാ സെക്രട്ടറി വി .വി ബേബി ജാഥാ ഡയറക്ടറാണ്.സി.മൊയ്തീന്‍കുട്ടി (എസ് ടി യു) സ്റ്റാന്‍ലി (എഐടിയുസി)എന്‍ ഒ ദേവസ്യ (എച്ച്എംഎസ്) തുടങ്ങിയവരാണ് വൈസ് ക്യാപ്റ്റന്മാര്‍. 15ന് രാവിലെ മാനന്തവാടി കാട്ടിക്കുളത്ത് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് കൂട്ടായി ബഷീര്‍ ഉദ്ഘാടനം ചെയ്ത ജാഥ വൈകുന്നേരം കല്‍പ്പറ്റയില്‍.സമാപിച്ചു.സമാപനയോഗം കെ കെ ഹംസ ഉദ്ഘാടനം ചെയ്തു. ഗിരീഷ് കല്‍പ്പറ്റ അധ്യക്ഷനായിരുന്നു.വി വി ബേബി,സി മൊയ്തീന്‍കുട്ടി, പികെ മൂര്‍ത്തി,  കെ സുഗതന്‍,  രാജുകൃഷ്ണ, പി കെ അബു തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *