June 24, 2026

നീതു പൗലോസിൻ്റെ ‘നിമോസിനൊപ്പം ഒരു യാത്ര ‘എന്ന ഗ്രന്ഥ പ്രകാശനം തിങ്കളാഴ്ച

0
newswayanad-copy-2232.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: കല്ലൂർ പൗലോസ് മേഴ്സി
ദമ്പതികളുടെ മകൾ നീതു പൗലോസിൻ്റ പ്രഥമ ഗ്രന്ഥം 
,, നിമോസിനൊപ്പം ഒരു യാത്ര ,, തിങ്കളാഴ്ച ബത്തേരി പൂമല നിർമ്മല ഗിരി അരമനയിൽ രാവിലെ 9.50 ന് എബ്രഹാം മോർ എപ്പിപാനിയോസ് തീരുമേനി നിർവ്വഹിക്കും. 
അർഷാദ് ബത്തേരി വിശിഷ്ടാതിഥി ആയിരിക്കും . നാട്ടു മണമുള്ള വയനാടിൻ്റെയും കുടിയേറ്റത്തിൻ്റേയും, കൃഷിയുടേയും, ഗോത്ര ജനതയുടേയും ഭൂമികയിലൂടെ ഗ്രന്ഥത്തിലെ അക്ഷരങ്ങൾ സഞ്ചരിക്കുന്നു. 
നേഴ്സായി യു. എ. ഇ യിൽ ജോലി ചെയ്യുന്ന നീതു ഫോണിൽ എഴുതിയ പ്രഥമ ഗ്രന്ഥം കൂടിയാണീ രചന. 
ഭർത്താവ് ബേസിൽ.
മകൾ ആമി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *