June 23, 2026

പീഡന കേസിലെ പ്രതിയെ മൊബൈൽ സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു

0
IMG_20220321_105042.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സ്‌കൂള്‍ വിദ്യാര്‍ഥിനി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. എറണാകുളം ഇടപ്പള്ളി ചിറമ്മേല്‍ വീട്ടില്‍ ആന്റണി ലോജി (36)യെയാണ് മാനന്തവാടി സ്‌പെഷ്യല്‍ മൊബൈല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് നിന്നാണ് ഇയാളെ സ്പെഷ്യൽ സ്ക്വാഡ് കസ്റ്റഡിയിലെടുത്തത്. 2020 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട്ടിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ മാനന്തവാടിയിലെ പ്രത്യേക കോടതിയിൽ റിമാന്‍ഡ് ചെയ്തു. എസ്.എം.എസ്. ഡിവൈ.എസ്.പി. പി. ശശികുമാര്‍, എ.എസ്.ഐ. മാരായ എം. രമേശന്‍, രജിത സുമം, സിവില്‍ പോലീസ് ഓഫീസര്‍ എം.ജെ. രതീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *