ബുൾ ബുൾ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
പോരൂർ : പോരൂർ ജി.എൽ.പി.സ്കൂൾ ബുൾ ബുൾ യൂണിറ്റ് ഉദ്ഘാടനം ചെയ്‌തു.പി.ടി.എ പ്രസിഡന്റ് മനോജ് കല്ലരിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാന അധ്യാപകൻ രമേശൻ ഏഴോക്കാരൻ സ്വാഗതം ആശംസിച്ചു സംസാരിച്ചു. വയനാട് ജില്ലാ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസിഡന്റ് ജോസ് പുന്നക്കുഴി ഉദ്ഘാടനം നിർവഹിച്ചു.ബുൾ ബുൾ ജില്ലാ കമ്മീഷണർ ജാൻസി സോയി,ജില്ലാ ഹെഡ് ക്വാർട്ടഴ്സ് കമ്മീഷണർ ടോം ജോസഫ്,സീനിയർ അസിസ്റ്റന്റ് ഷോബി ആന്റണി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ബാഡ്ജ്, സ്‌കാഫ് എന്നിവയുടെ വിതരണം നടന്നു. ഫ്ലോക് ലീഡർ സുധ നന്ദി അർപ്പിച്ചു സംസാരിച്ചു.






Leave a Reply