November 7, 2026

വനദിനാചരണ പരിപാടി

0
newswayanad-copy-2622.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടന്ന പരിപാടി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എം.ടി.ഹരിലാലിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. വനമിത്ര അവാർഡ് പി.എം. നന്ദകുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  നൽകി.  ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ്ജഡ്ജ് കെ.രാജേഷ് നടൻ അബു സലീമിനെ ഗ്രീൻ അംബാസിഡർ ആയി പ്രഖ്യാപിച്ചു. ചടങ്ങിൽ കൽപ്പറ്റ സോഷ്യൽ ഫോറസ്ട്രി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സെയ്തലവി.കെ.എം, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.പി.രാജ, വനമിത്ര പുരസ്ക്കാര ജേതാവായ പി.എം നന്ദകുമാർ, എസ്.കെ.എം.ജെ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ അനിൽ കുമാർ, ഫോറസ്ട്രി ക്ലബ്ബ് കോ ഓർഡിനേറ്റർ ഇന്ദുപ്രിയ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *