November 6, 2026

തിരുനെല്ലി ബഡ്‌സ് സ്കൂൾ വിദ്യാർത്ഥികളെ അനുമോദിച്ചു

0
newswayanad-copy-2662.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടിഃ കുടുംബശ്രീ ജില്ലാ കലോത്സവത്തിൽ കലാകിരീടം നേടിയ തിരുനല്ലി ബഡ്സ് സ്കൂൾ വിദ്യാർത്ഥികളെ സ്കൂൾ അങ്കണത്തിൽ വെച്ച് അനുമോദിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി വിദ്യാർഥികൾക്കു ഉപഹാരവും മധുര വിതരണവും നടത്തി.
പ്രിൻസിപ്പാൾ സി.എസ് ആഷിഖ്,വി.ആർ.സുജല,സരസ്വതി ജെയിംസ് തുടങ്ങിയവർ സംബന്ധിച്ചു.
മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന പതിനൊന്ന് ബഡ്‌സ് ബി.ആർ.സികളിൽ നിന്നുമുള്ള വിദ്യാർത്ഥികളാണ് 
കലാമേളയിൽ പങ്കെടുത്തിരുന്നത്. തുടർച്ചയായി രണ്ടാം തവണയാണ് ഓവറോൾ കിരീടം തിരുനെല്ലി പഞ്ചായത്ത് ബഡ്സ് പാരഡൈസ്‌ സ്പെഷ്യൽ സ്കൂളിന് ലഭിക്കുന്നത്. കലാതിലകമായി ശ്രീലക്ഷ്മി ബിനീഷിനേയും കലാ പ്രതിഭയായി ആകാശ് കൃഷ്ണയേയും തെരഞ്ഞെടുത്തിരുന്നു. രണ്ട് പേരും തിരുനെല്ലി ബഡ്സ് സ്ക്കൂളിലെ വിദ്യാർത്ഥികളാണ് .
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *