November 6, 2026

എടവകയിൽ പച്ചക്കറി വിളവെടുപ്പുത്സവം

0
newswayanad-copy-2672.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
എടവക : കാർഷിക വികസന , കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന സ്ഥാപനതല പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി എടവക പഞ്ചായത്തിലെ ചേമ്പിലോട് മദീനത്തുന്നസ്വീഹ എന്ന സ്ഥാപനത്തിലെ എഴുപത്തിയഞ്ച് സെന്റിൽ കൃഷി ചെയ്തു വരുന്ന പച്ചക്കറിത്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.കെ.രാമനുണ്ണി പദ്ധതി വിശദീകരണം നടത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ, സ്ഥാപന മാനേജർ ജമാലുദ്ദീൻ സ അദി , എടവക കൃഷി ഓഫീസർ ജി.വി.രജനി പ്രസംഗിച്ചു.
തക്കാളി, പച്ചമുളക്, ക്യാബേജ്, ബീൻസ്, ചീര, വെള്ളരി എന്നീ പച്ചക്കറികൾ ജൈവരീതിയിൽ കൃഷി ചെയ്തു  വരുന്ന സ്ഥാപന അധികാരികളേയും, വിദ്യാർത്ഥികളെയും  ഭരണ സമിതി അഭിനന്ദിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *