October 17, 2026

രക്ത ദാന ക്യാമ്പും ഗ്രൂപ്പ് നിർണയവും നടത്തി

0
IMG_20220323_142433.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുതുശേരിക്കടവ്: യംഗ് ഫൈറ്റേഴ്സ് ആർട്സ് ആൻഡ് സ്പോട്സ് ക്ലബ്ബ് മാനന്തവാടി ഗവ.മെഡിക്കൽ കോളജുമായി ചേർന്ന് ജ്യോതി ഗമയ പദ്ധതിയുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് നടത്തി.ഇതോടൊപ്പം അറ്റ്ലസ് മെഡിക്കൽ ലാബോറട്ടറി യുമായി സഹകരിച്ച് 'രക്ത ഗ്രൂപ്പ് നിർണയവും നടത്തി. ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് ബഷീർ ഈന്തൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോഡിനേറ്റർ ഇ.എ മൊയ്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ. ബിനി ജ, ഡോ.അനുപ്രിയ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡൻ്റ് കോമ്പി അബൂട്ടി ഹാജി, ജ്യോതിർഗമയ കോഡിനേറ്റർ കെ.എം ഷിനോജ്, സ്നേഹദീപം സ്വാശ്രയ സംഘം പ്രസിഡൻ്റ് കെ.എം പൗലോസ്, പുതുശേരിക്കടവ് മഹല് കമ്മിറ്റി പ്രസിഡൻറ് ഇബ്രാഹിം പള്ളിയാൽ പ്രസംഗിച്ചു. ക്ലബ്ബ് സെക്രട്ടറി ജോൺ ബേബി സ്വാഗതവും, ഇബ്രാഹിം പ്ലാസ നന്ദിയും പറഞ്ഞു. ഇ.പി സഫീർ, ഇ.എ യൂനൂസ്, ബഷീർ ചാപ്പാളി, സിദ്ധീഖ് കേളോത്ത്, വി.കെ ഷിഹാബ്, എൻ.പി ഷമീർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *