August 27, 2026

കേരള ഫാർമേഴ്സ് അസോസിയേഷൻ ധർണ നടത്തി

0
newswayanad-copy-3083.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള ഫാർമേഴ്സ് അസോസിയേഷൻ പ്രവർത്തകർ മാനന്തവാടി പോസ്റ്റ് ഓഫിസ് ജംഗ്ഷനിലെ കേരള ബാങ്കിന് മുന്നിൽ ധർണ നടത്തി. 
മാനന്തവാടി ബസ്റ്റാൻ്റ് പരിസരത്ത്‌നിന്ന്ആരംഭിച്ച പ്രതിഷേധ ജാഥ ബാങ്ക് പരിസരത്ത് പോലിസ് തടഞ്ഞു. സർഫാസി നിയമം പിൻവലിക്കുക, എല്ലാവിധ ജപ്തി നടപടികളും നിർത്തിവെക്കുക, വന്യമൃഗ ശല്യം അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, കർഷകരുടെ കടങ്ങൾ എഴുതി തള്ളുക, കൃഷിഭവനുകളിലെ അഴിമതിയും ധൂർത്തും അവസാനിപ്പിക്കുക, കർഷകർക്ക് പലിശ രഹിത പുനർവായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കുര്യൻ മൊതക്കര സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ പൗലോസ് വെള്ളമുണ്ട ആധ്യക്ഷം വഹിച്ചു. ചെയർമാർ സുനിൽ മഠത്തിൽ ധരണ ഉദ്ഘാടനം ചെയ്തു.കെ.എം. ഷിനോജ്, ആലിയ കമ്മോം, ഷാജി കേതാരം, പോൾ തലച്ചിറ എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *