July 14, 2026

പുത്തുമല ദുരിതബാധിതർക്ക് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ നൽകുന്ന വീടുകൾ 27 ന് കൈമാറും

0
newswayanad-copy-3092.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ഹര്‍ഷം ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ പദ്ധതിയിലുള്‍പ്പെടുത്തി മിഷൻ പുത്തുമല ദുരന്ത ബാധിതര്‍ക്ക് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ നൽകുന്ന വീടുകൾ 27 ന് കൈമാറും . മിഷന്‍ നിര്‍മിച്ചു നല്‍കുന്ന അഞ്ച് വീടുകളുടെ ഉദ്ഘാടനവും താക്കോല്‍ദാനം 27ന് രാവിലെ 11ന് മേപ്പാടി പൂത്തക്കൊല്ലിയില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസും കേരള അഡ്മിനിസ്‌ട്രേറ്റഷന്‍ ട്രിബൂണല്‍ ചെയര്‍മാനുമായ സി കെ അബ്ദുള്‍ റഹീം ഉദ്ഘാടനം ചെയ്യും. കേരള മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്, ജില്ലാ കലക്ടര്‍ എ ഗീത എന്നിവര്‍ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറും. രണ്ട് കിടപ്പുമുറികളോടു കൂടിയ വീട് പതിനൊന്നര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് എച്ച് ആര്‍ പി എം നിര്‍മാണം പൂര്‍ത്തിയാക്കിയത്. എംപി എം വി ശ്രേയാംസ് കുമാര്‍, ടി സിദ്ദിഖ് എം എല്‍ എ, സി കെ ശശീന്ദ്രന്‍, എച്ച് ആര്‍ പി എം ബ്രാന്‍ഡ് അംബാസിഡര്‍ മധുപാല്‍, സംഘടനയുടെ ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ എച്ച് ആര്‍ പി എം ദേശീയ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല, സംസ്ഥാന പ്രസിഡന്റ് സി എസ് രാധാമണിയമ്മ, നാഷ്ണല്‍ ട്രഷറര്‍ എം വി ജി നായര്‍, ജില്ലാ പ്രസിഡന്റ് സലീഷ് ഇയ്യപ്പാടി, സെക്രട്ടറി രാജന്‍ കളക്കണ്ടി എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *