September 19, 2026

വനിതാ പ്രതിനിധികൾക്ക് പരിശീലനം

0
IMG_20220325_201219.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെയും മാനന്തവാടി ബ്ലോക്കുപഞ്ചായത്തിന്റെയും സംയുക്ത സഹകരണത്തോടെ മാനന്തവാടി ബ്ലോക്കു പഞ്ചായത്തു പരിധിയിലെ വനിതാ ജനപ്രതിനിധികൾക്ക് ആശയ വിനിമയ ശേഷിയും നേതൃത്വപാടവവും ഉയർത്താൻ പരിശീലന പരിപാടി സംഘടിപ്പിച്ചു.മാനന്തവാടി ട്രൈസം ഹാളിൽ വച്ചു നടന്നു പരിപാടിയിൽ സീമന്ദിനി സുരേഷ്,ചെയർ പേഴ്സൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി മാനന്തവാടി മുനിസിപ്പാലിറ്റി അദ്ധ്യക്ഷത വഹിച്ചു,ഉദ്ഘാടനം ജസ്റ്റിൻ ബേബി പ്രസിഡന്റ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് നിർവ്വഹിച്ചു. ജുനൈദ് കൈപ്പാണി ചെയർമാൻ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി,ജില്ലാ പഞ്ചായത്ത് മുഖ്യപ്രഭാഷണം നടത്തി. ജോയ്സി ഷാജി ചെയർ പേഴ്സൺ,ക്ഷേമകാര്യം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്,ഇന്ദിരാ പ്രേമചന്ദ്രൻ,മൈമൂനത്ത്,കുസുമം ടീച്ചർ,ജൻസി ബിനോയ് ,വി.ഡി അംബിക,രമ്യ വി.ആർ തുടങ്ങിയവർ സംസാരിച്ചു. എം. ബി. മഥൻ മോഹൻ (സി. ഇ.ഓ. ഗ്രാമ പഞ്ചായത്ത് അസ്സോസ്സിയേഷൻ ) ക്ലാസ്സിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *