April 27, 2024

കുറുക്കൻമൂലയിലെ ആദിവാസി യുവതി ശോഭയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണം

0
Img 20220325 202053.jpg
മാനന്തവാടി:  കുറുക്കൻമൂലയിലെ ആദിവാസി യുവതി ശോഭയുടെ കൊലയാളികളെ  കണ്ടെത്താൻ വൈകുന്നു എന്നാരോപിച്ച് കുറുക്കൻമൂല ഊര് സമിതി കളക്ട്രേറ്റ്ന് മുന്നിൽ ധർണ നടത്തി. ലോക്കൽ പോലീസ്  കേസ് അന്വേഷിച്ചതിൽ തൃപ്തികരമല്ലെന്നും തനിക്ക് സമീപവാസിയായ കളപ്പുര കൊച്ച് എന്നയാളിൽ ജനിച്ച മകളാണ് ശോഭയെന്നും ശേഭയുടെ മരണകാരണമായ വൈദ്യുത ഷോക്ക് സ്ഥാപിച്ചത്   കളപ്പുര കൊച്ചിന്റെ മകൻ ജിനു ആണെന്നും മകൾക്ക് സ്വത്ത് നൽകാൻ  തീരുമാനിച്ചതിലുള്ള വിരോധത്താൽ ജിനു ജിജോ എന്ന ആളെ ഉപയോഗിച്ച് നടത്തിയ കൊലയാണ് ശോഭയുടെതെന്നും സംശയിക്കുന്നതായും ആയതിനാൽ ജിനുവും ശോഭയും തമ്മിലുള്ള രക്ത ബന്ധം തെളിയിക്കുന്നതിന് ഡി.എൻ. എ .ടെസ്റ്റ് നടത്തണമെന്നും കാട്ടി വയനാട് എസ്. പി  ആയിരുന്ന ജി. പൂങ്കുഴലിക്ക് ശോഭയുടെ അമ്മ നൽകിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
എന്നാൽ ശോഭമരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ക്രൈംബ്രാഞ്ച് അന്വേഷണം ഒരു വർഷം പിന്നിട്ടിട്ടും ഡി എൻ എ  പരിശോധന നടത്തുകയോ പ്രതികളെ പിടികൂടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാവുകയാണോ എന്ന സംശയം ഉയരുന്നത്. കേസന്വോഷണം പൂർത്തീകരിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സർക്കാരിന് കഴിയണമെന്നും അതിന് ആഭ്യന്തര വകുപ്പും ജില്ലാ ഭരണകൂടവും നടപടികൾ സ്വീകരിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത പി.യു.സി.എൽ സംസ്ഥാന പ്രസിഡണ്ട് അഡ്വ.പി.എ. പൗരൻ പറഞ്ഞു.
 വെള്ള ആദിവാസി ഫോറം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , സിന്ധു.കെ.ജെ, മുജീബ് റഹ്മാൻ അഞ്ചുകുന്ന്. ഡോ : ഹരി പി.ജി, ഷാന്റോലാൽ, മാക്ക പയ്യംപള്ളി എന്നിവർ സംസാരിച്ചു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *