May 20, 2024

കാരാപ്പുഴയിലെ സുരക്ഷ പാരപ്പറ്റ് തകർന്നു വീണു

0
Img 20220326 120929.jpg
 കാരാപ്പുഴ :  കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ കാരാപ്പുഴ ഡാമിന്റെ പാത്ത് വേയിലെ സുരക്ഷാ പാരപ്പറ്റ് തകർന്നു. ഏകദേശം 50 മീറ്ററോളം ദൂരം മതിലാണ് ഇടിഞ്ഞത്. കഴിഞ്ഞ ദിവസം പാരപ്പെറ്റിനോട് ചേർന്നുള്ള ഭാഗത്ത് നവീകരണ പ്രവർത്തത്തിന്റെ ഭാഗമായി മണ്ണ് നീക്കം ചെയ്തിരുന്നു. പാരപ്പെറ്റിന്റെ അടിയിലെ ബെൽറ്റ് കോൺക്രീറ്റിനും ആഴത്തിലാണ് മണ്ണ് നീക്കം ചെയ്തത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിന് പിന്നാലെയാണ് ശക്തമായ മഴ ഉണ്ടായത് ഇതോടെ മണ്ണ് നീങ്ങുകയും പരപ്പെറ്റ് ഇടിയുകയുമായിരുന്നു എന്ന് അധികൃതർ പറയുന്നു. എന്നാൽ ഗുണ നിലവാരമില്ലാത്ത നിർമ്മാണമാണ് തകർച്ചക്ക് കാരണം എന്നും. ദീർഘ വീക്ഷണമില്ലാത്ത പ്രവർത്തനങ്ങളാണ് കാരാപ്പുഴയിൽ നടക്കുന്നത് സർക്കാർ അനുവദിക്കുന്ന തുക ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങളിൽ നടക്കുന്ന അഴിമതിയാണ് ഇത്തരത്തിൽ ഗുണ നിലവാരമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാരണം എന്നും നാട്ടുകാർ ആരോപിക്കുന്നു. ഡാമിന്റെ പ്രധാനപ്പെട്ട ഭാഗത്ത് ഉണ്ടായ ഇത്തരത്തിലുള്ള അപകടം അന്വേഷണത്തിന് വിധേയമാക്കണമെന്നും. നിർമ്മാണത്തിലെ ഗുണനിലവാരം പരിശോധിക്കണം എന്നും നാട്ടുകാർ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *