November 7, 2026

ടി. എം. ഉസ്മാൻ ഹാജി അനുസ്മരണം നടത്തി

0
newswayanad-copy-3362.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി : മുസ്ലിം ലീഗ് നേതാവും ഏറെ കാലം വൈത്തിരി പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന ടി. എം. ഉസ്മാൻ ഹാജി അനുസ്മരണം സംഘടിപ്പിച്ചു .പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മറ്റി ലീഗ് ഓഫീസിൽ നടത്തിയ പരിപാടി ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി.കെ.അബൂബക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസ്സിഡണ്ട് പി.കെ.ബഷീർ അധ്യക്ഷത  വഹിച്ചു. സെക്രട്ടറി ഷമീർ വൈത്തിരി സ്വാഗതം പറഞ്ഞു.മണ്ഡലം ലീഗ് ട്രഷറർ സലീം മേമന അനുസ്മരണ പ്രഭാഷണം നടത്തി. സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ മകുട ഉദാഹരണമായിരുന്നു ഉസ്മാൻ ഹാജി എന്ന് പി.കെ.അനുസ്മരിച്ചു'.ഉസ്മാൻ മേമന, ഉബൈദ് കുന്നുമ്മൽ, പി.എം.ഫസൽ തങ്ങൾ, പി കെ.മൊയ്തീൻ കുട്ടി, ബഷീർ പൂക്കോടൻ, നാണി മുഹമ്മദ്, സനൂപ് ചുണ്ടേൽ.വി.കെ. മനാഫ് ,എം കെ കാസിം ഹാജി,പി.കെ.ഹംസ മൗലവി, ഇല്ലിക്കൽ ഹനീഫ ,ഫാരിസ് തങ്ങൾ സംസാരിച്ചു.വി.കെ.സിദ്ദീഖ് നന്ദി പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *