May 9, 2024

നന്മ ഓൺ ലൈൻ കലോത്സവത്തിൽ നേട്ടങ്ങളുമായി അക്സാ മരിയ ജിലീഷ്

0
Newswayanad Copy 3372.jpg
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി…
കൽപ്പറ്റ : കലാകാരന്മാരുടെ ദേശീയ സംഘടന നന്മ ഓൺ ലൈൻ കലോത്സവത്തിൽ നേട്ടങ്ങളുമായി അക്സാ മരിയ ജിലീഷ്.പുൽപ്പള്ളി, മരകാവ് വടക്കേ ചെറുകരയിൽ സൈനീകനായ ജിലീഷിന്റെ യും, നേഴ്‌സായ സോജിയുടെയും മകളാണ് ഈ കൊച്ചു കലാകാരി അക്സ.
 കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലയിൽ നടത്തിയ ഓൺലൈൻ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും, കവിതയിൽ ഒന്നാം സ്ഥാനവും, നാടോടിനൃത്തത്തിൽ രണ്ടാം സ്ഥാനവും നേടി വയനാടിന്റെ അഭിമാനമായിപാത്രമായി അക്സ .
 വേലിയമ്പം ദേവിവിലാസം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് അ ക്സ.
 മൂന്ന് വയസ്സ്  മുതൽ പുൽപ്പള്ളി ചിലങ്ക നാട്യ കലാ ക്ഷേത്രത്തിൽ കലാമണ്ഡലം റെസ്സി ഷാജി ദാസി ന്റെ കീഴിൽ നൃത്തം അഭ്യസിച്ചു വരുന്നു ഈ കൊച്ചു മിടുക്കി .അക്സയ്ക്ക് നൃത്തത്തോടുള്ള അഭിനിവേശം അടങ്ങാനാ വാത്തതായിരുന്നു.
 അതുകൊണ്ട് തന്നെ താളലയങ്ങൾ വേഗം മനസ്സിലാക്കുകയും ആറാം വയസ്സിൽ അരങ്ങേറ്റം നടത്തു കയും ചെയ്തു .
 രണ്ടാം ക്ലാസ്സിൽ തന്നെ സബ്ജില്ലാ കലോൽസവത്തിൽ നൃത്തത്തിൽ എ ഗ്രേഡ് നേടി.
 മോഹിനിയാട്ടത്തിലും ഇപ്പോൾ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
2022 – മെയ് ആറിന് കുച്ചിപ്പുടിയിൽ അരങ്ങേറ്റം നടക്കാനിരിക്കെയാണ് നന്മ കലോത്സവത്തിൽ ഇത്ര നേട്ടങ്ങൾ അക്സക്ക് കിട്ടിയിരിക്കുന്നത് .
 അക്സയുടെ എല്ലാ നേട്ടങ്ങൾക്കും പ്രോത്സാഹനമായി സഹോദരൻ ആഷ്‌ലി ഫിൻറോക്കും, സഹോദരി അയിൻ ലിസ എലിസബത്തും കൂടെയുണ്ട്.
 ഈ ചെറുപ്രായത്തിലെ തന്നെ നൃത്തത്തിലും, കലാരൂപങ്ങളിലും കഴിവുതെളിയിച്ചു വരുന്ന അക്സ വയനാട് ജില്ലയുടെ വരും കാലങ്ങളിലെ നവ പ്രതിഭയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *