September 22, 2026

കഞ്ചാവുമായി യുവാക്കളും മധ്യവയസ്കനും പിടിയിൽ

0
newswayanad-copy-3382.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: വയനാട് ജില്ലാ പോലീസ് മേധാവി ഡോ:അര്‍വിന്ദ് സുകുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ജില്ലാ നാര്‍കോട്ടിക്സെല്‍ ഡി.വൈ.എസ്.പി വി.രജികുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ ലഹരി വിരുദ്ധസേനാംഗങ്ങളും, ഗുണ്ടാ വിരുദ്ധ സ്‌ക്വാഡും,പോലീസ് ഡോഗ് സ്‌ക്വാഡും,മീനങ്ങാടി ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് എം.സനല്‍രാജും സംഘവുംസംയുക്തമായി മീനങ്ങാടി യൂക്കാലി കവലയിലെ ഒരു വീട്ടില്‍ നടത്തിയ പരിശോധനയില്‍ 1.100 കിലോഗ്രാം കഞ്ചാവുമായി യുവാവക്കളെ പിടികൂടി. വീട്ടുടമ പലക്കാപറമ്പിൽ രാഹുൽ, സിസി മഞ്ഞളാംകൈത സത്രജിത്ത്, ബത്തേരി സ്വദേശികളായ പൊറ്റയിൽ അസ്ഖാഫ്, മുഹമ്മദ് എന്നിവരെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത് .
 കുപ്പാടി ഒന്നാം മൈല്‍ പുലച്ചിക്കാവിലെ ഒരു വീട്ടില്‍  പോലീസ് നടത്തിയ  പരിശോധനയില്‍ 450 ഗ്രാം കഞ്ചാവുമായി ഒരാളെ പിടികൂടി. ഇടുക്കി കുമാരമംഗലം പെരുംപുള്ളിത്തുറ മുളമറ്റത്തില്‍ മുഹമ്മദ് (58) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *