June 23, 2026

ജോസഫ് ചെറിയാൻ അനുസ്മരണം നടത്തി

0
GridArt_20220327_1132204382.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റി സ്ഥാപകപ്രസിഡണ്ട് ജോസഫ് ചെറിയാൻ അനുസ്മരണവും ജില്ലാ തല ഐഡി കാർഡ് വിതരണവും നടത്തി. സുൽത്താൻ ബത്തേരി ഗ്രാന്റ് ഐറിഷ് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങ് സംസ്ഥാന ട്രഷറർ ജോയ് ഗ്രെയ്സ് അനുസ്മരണം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് .എം.കെ.സോമസുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയും ജില്ലാ നിരീക്ഷകനുമായ യൂസഫ് കാസിനോ ജില്ലാതല ഐഡി കാർഡിന്റെ വിതരണം ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി.വി.രാജു  ആശംസകളർപ്പിച്ചു. ജില്ലാ സെക്രട്ടറി ഭാസ്ക്കരൻ സ്വാഗതവും ജില്ലാ ട്രഷറർ ജിനു മേന്മ നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് സാബു ഇളമ്പൽ നയിച്ച ഫോട്ടോഗ്രാഫി ക്ലാസ്സും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *