തവിഞ്ഞാലിന് അഭിമാനമായി ഇ ജെ. ലിൻ്റുവിന് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം
മാനന്തവാടി: തവിഞ്ഞാൽ വിമല നഗർ എന്ന കൊച്ചു ഗ്രാമത്തിന് അഭിമാനമായി ലിൻ്റു ഇ.ജെ.ക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിക്കുന്നവർക്ക് സംസ്ഥാനത്ത് ആദ്യമായി ഏർപ്പെടുത്തിയ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭ പുരസ്കാരമാണ് തലശ്ശേരി ബ്രണ്ണൻ കോളേജ് ഓഫ് ടീച്ചർ എജുക്കേഷനിലെ ബി.എഡ് വിദ്യാർത്ഥിനിയും തവിഞ്ഞാൽ വിമലനഗർ ഇട്ടിയപ്പാറ ജോയി – എൽസി ദമ്പതികളുടെ രണ്ടാമത്തെ മകളുമായ ലിൻ്റുവിന് ലഭിച്ചത്. തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്നും ലിൻ്റു ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങി. കൂത്തുപറമ്പ് നിർമ്മലഗിരി കോളേജിൽ ബി.എസ്.സി. കെമിസ്ട്രി പഠന കാലത്തെ ലിൻ്റുവിൻ്റെ മികവാണ് പുരസ്കാരത്തിന് അർഹയാക്കിയത്. മീനങ്ങാടി ബി.എഡ് കോളേജിൽ അധ്യാപക വിദ്യാർത്ഥിനിയായ മൂത്ത സഹോദരി ലിനറ്റും കെമിസ്ട്രി വിഷയത്തിൽ തന്നെയാണ് ബി.എസ്.സി.ബിരുദം മികച്ച രീതിയിൽ വിജയിച്ചത്. അപ്രതീക്ഷിതമായാണ് പ്രതിഭ പുരസ്കാരം ലഭിച്ചതെന്നും നേട്ടത്തിൽ അഭിമാനമുണ്ടന്നും ലിൻ്റു പറഞ്ഞു.






Leave a Reply