March 29, 2024

സൊലേസിന്റെ പ്രവർത്തനങ്ങൾ പുൽപ്പള്ളിയിലും

0
Img 20220330 084719.jpg
കൽപ്പറ്റ :സൊലേസിന്റെ പ്രവർത്തനങ്ങൾ പുൽപ്പള്ളിയിലും.ദേശീയതലത്തിൽ ആദരിക്കുന്ന വനിതാ രത്നം ഷീബാ അമീർ തന്റെ മകൾ നിലോഫ അമീർ 18- ആം വയസ്സിൽ ക്യാൻസർ ബാധയെ തുടർന്ന് മരിച്ചതിന്റെ ഓർമ്മക്കായി തൃശൂർ സ്ഥാപിച്ച സൊലേസ് പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പുൽപ്പള്ളിയിലും അംഗങ്ങൾ ചേർന്ന് പ്രവർത്തനം ആരംഭിച്ചു.

വയനാട് ജില്ലയിൽ മുട്ടിൽ ഡബ്ല്യൂ . എം. ഓ കോളേജ് ക്യാമ്പസിൽ സ്ഥാപിതമായ സൊലേസ് ഓഫീസിൽ സന്മനസ്സുള്ളവർ ചേർന്ന് ചാരിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചു.വയനാട് ജില്ലയിൽ 41- കിടപ്പ് രോഗികളായ കുട്ടികളെ സൊലേസ് അംഗങ്ങൾ കണ്ടെത്തുകയും, ഹോം കെയർ പ്രവർത്തനങ്ങ ൾ ആരംഭിക്കുകയും ചെയ്തു.
ഈ അവസരത്തിൽ പുൽപ്പള്ളി മേഖലയിലെ സൊലേസ് അംഗങ്ങൾ വയനാട് ജില്ലയിൽ കണ്ടെത്തിയ കിടപ്പ് രോഗികളായ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണത്തിനും , മരുന്നിനും ആവശ്യമായ തുക കണ്ടെത്താൻ ഒത്തു ചേർന്നു.കലാമണ്ഡലം റെസ്സി ഷാജി ദാസിന്റെ ചിലങ്ക നക്ഷത്രയിൽ സൊലേസ് അംഗങ്ങൾ ഒത്തു ചേർന്നു.
അവിടെ നൃത്തം പഠിക്കാൻ വന്ന വിദ്യാർത്ഥികളും, മാതാപിതാക്കളും, പുൽപ്പള്ളി – മുള്ളൻകൊല്ലി പഞ്ചായത്തിലെ നിരവധി ആളുകളും വയനാട് ജില്ലയിലെ കിടപ്പ് രോഗികളായ കുഞ്ഞുങ്ങൾക്ക് ഭഷ്യ കിറ്റും, പണവും നൽകി സഹായ ഹസ്തവുമായി പുൽപ്പള്ളി സൊലേസ് അംഗങ്ങളോട് ചേർന്നു.പുൽപ്പള്ളിയിൽ നടന്ന സൊലേസ് പരിപാടികൾ ഫാ. തോമസ് കക്കുഴിയുടെ നേതൃത്വ ത്തിൽ നടന്നു.
മുള്ളൻകൊല്ലി പഞ്ചായത്ത്‌ ഇരിപ്പൂഡ് വാർഡ് മെമ്പർ : മോളി സജി ആക്കാംന്തി തരിയിൽ, കലാമണ്ഡലം റെസ്സി ഷാജി ദാസ്, ദീപാ ഷാജി പുൽപ്പള്ളി , സിദ്ദിഖ് മുട്ടിൽ, ജോബിഷ്, നാസർ നന്മ, അനിൽ, മനോജ് എന്നി സൊലേസ് അംഗങ്ങളും പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *