April 27, 2024

വന ജാലകം ഫോട്ടോ പ്രദർശനം ഏപ്രിൽ 2മുതൽ 6 വരെ

0
Newswayanad Copy 365.jpg
സാജിത വയനാടിൻ്റെ
 വന ജാലകം ഫോട്ടോ പ്രദർശനം ഏപ്രിൽ 2മുതൽ 6 വരെ
മാനന്തവാടി ലളിതാകലാ അക്കാദമിയിൽ
കാടകങ്ങളിലേക്ക് ഏകയായി സഞ്ചരിച്ച സാജിത വയനാടിൻ്റെ  ഫോട്ടോ പ്രദർശനം ഏപ്രിൽ ഒന്നു മുതൽ 6 വരെ മാനന്തവാടി ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കും. 
യാത്രയെ ഏറെ പ്രണയിക്കുകയു
ഒറ്റക്കുള്ള യാത്രകളിൽ
സാജിത ,ഇന്ദ്രീയങ്ങളാൽ സൂക്ഷ്മമായി നിരീക്ഷിച്ചാണ് ഒരു വ ന ചിത്രവും തൻ്റെ ക്യാമറയിൽ പകർത്തിയത്. 
പ്രകൃതിയോടും കാടിനോടും ഏറെ ആദരവോടെ പകർത്തിയ ചിത്രങ്ങളിൽ കാടിൻ്റെ 
മർമ്മരങ്ങളും 
മന്ദസ്മിതങ്ങളും ആണ് പകർത്തിയിരിക്കുന്നത്. 
സഞ്ചാരിയും ചിത്രകാരിയും ആയ സാജിതയുടെ പ്രഥമ 
ഫോട്ടോ പ്രദർശനം ഏപ്രിൽ 2 ന് ഒ. ആർ. കേളു എം. എൽ. എ ഉദ്ഘാടനം നിർവ്വഹിക്കും. 
വൈത്തിരി സ്വദേശിയായ സാജിത ബാഗ്ലൂരിൽ ആർട്ട് ഗാലറിയിൽ ചിത്ര രചന
നടത്തുകയാണിപ്പോൾ.
യാത്രകളെ ആനന്ദമാക്കുന്നതിനൊപ്പം,
പ്രകൃതിയുടെ ലാവണ്യം അതിൻ്റെ മിഴിവോടെയാണ് സാജിത പകർത്തിയിരിക്കുന്നത്. 
ഇവയിൽ തിരഞ്ഞെടുക്കപ്പെട്ടവയാണ് വന ജാലകത്തിലൂടെ 
നമ്മുടെ മുന്നിലേക്ക് എത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *