April 25, 2024

ഭക്ത ജനതിരക്കിൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രം

0
Img 20220330 105441.jpg
പുൽപ്പള്ളി : നടവയൽ
സീറോ മലബാർ സഭയുടെ അതിപ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിലേക്ക് തീർത്ഥാടകരുടെ   ഒഴുക്ക് ആരംഭിച്ചു. വലിയ നോമ്പ് തുടങ്ങിയതോടെയാണ് കുരിശിൻ്റെ പേരിലുള്ള പളളിയിൽ കുരിശിൻ്റെ വഴി നടത്തുന്നതിനും മറ്റു നേർച്ചകൾക്കുമായി മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും തീർത്ഥാടകർ എത്തി തുടങ്ങിയത്. ഏറെ പ്രത്യേകതകളുള്ള ഫൊറോന പള്ളിയെ 2019 ൽ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായി  പ്രഖ്യപിച്ചെങ്കിലും കോവിഡ്നിയന്ത്രണങ്ങൾ മൂലം പുറമേ നിന്നുള്ളവർക്ക് എത്തിച്ചേരൻ കഴിഞ്ഞിരുന്നില്ല. ഇക്കുറി നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് പുറമേ നിന്നുള്ള തീർത്ഥാടകർ  എത്തിതുടങ്ങിയത്. പുലർച്ചെ അഞ്ചു  മുതൽ രാത്രി 10 വരെ ഒറ്റയ്ക്കും കൂട്ടമായും എത്തി കുരിശിൻ്റെ വഴി നടത്തുന്നത് ഇവിടെ പതിവുകാഴ്ചയാണ്. ഇടവക ജനങ്ങളും വാർഡ് അടിസ്ഥാനത്തിലും കുടുംബവുമായി എത്തി കുരിശിൻ്റെ വഴിയിൽ പങ്കുചേരുന്നുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ തീർഥാടകർ എത്തുമെന്നതിനാൽ വിശ്രമിക്കാനും മറ്റുമായുള്ള സൗകര്യങ്ങൾ ആർച്ച് പ്രീസ്റ്റ് ഫാ.ജോസ് മേച്ചേരിയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.
വർഷത്തെപ്പോലെ ഇക്കുറിയും  കോവിഡ് നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടുള്ള ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ വാർഡുകൾക്കും പ്രത്യേക ദിവസങ്ങൾ ക്രമീകരിച്ചാണ് ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്. തിരുനാളിനോടനുബന്ധിച്ച് ഇക്കുറി അതിരൂപതാദ്ധ്യക്ഷൻ മാർ ജോർജ് ഞരളക്കാട്ടിൻ്റെ പൗരോഹിത്യ ഗോൾഡൻ ജൂബിലി ആഘോഷവും താപാൽ വകുപ്പ് ഇറക്കുന്ന തീർഥാടന കേന്ദ്രത്തിൻ്റെ പോസ്റ്റർ കവർ പ്രകാശനവും നടക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *