April 25, 2024

പൊള്ളുന്ന കോഴിയും ഉരുകുന്ന കർഷരും

0
Img 20220331 164521.png
റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി..
 
കൽപ്പറ്റ :മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവമാണ് ചിക്കൻ.ഇന്ന് വിലകൊണ്ട് ചിക്കൻ മലയാളി അടുക്കളക്ക് അന്യമായി കൊണ്ടിരിക്കുന്നു.
ഒരു സമയം കോഴി കൃഷിയിലൂടെ ലാഭം കൊയ്ത കർഷകരും ആശങ്കയിലാണ്.വയനാട്ടിൽ രണ്ട് ആഴ്ച മുൻപ് വരെ ബ്രോയിലർ കോഴിക്ക് 120-130 വില ആയിരുന്നുവെങ്കിൽ, ഇന്ന് 220-240 ആണ് കുതിച്ചുയർന്ന വില.
കോഴിതീറ്റക്ക് വില വർധിച്ചതോടെ ഫർമുകളിലെയും , വീടുകളിലെയും മുട്ട കോഴികളെയും കൂടും ഉൾപ്പെടെ കർഷകർ വിറ്റൊഴിവാക്കുന്നു.
ഇവയെ തീറ്റി പോറ്റുന്നത് കർഷകർക്ക് നഷ്ടമാണിപ്പോൾ.
വലിയ പെരുന്നാൾ എത്തിയതോടെ ഉണ്ടായ കോഴിയിറച്ചി വില വർധന വീടുകൾക്കെന്നപോലെ ഹോട്ടലുകളടക്കം വൻ ബാധ്യതയായിരിക്കുകയാണ്.
 കോഴി ഉൽപാദനം കുറഞ്ഞതിനാൽ ഒപ്പം ഉത്സവ സീസൺ കണക്കിലെടുത്ത് അവിടുത്തെ വൻകിട ഫാം ഉടമകൾ വില കൂട്ടിയതാണ് ഇപ്പോഴത്തെ വില വർധനവിന് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
 സാധാരണഗതിയിൽ ഉത്സവസീസണിൽ കോഴി വില 10 രൂപ വരെയാണ് വർധന ഉണ്ടാകാറുള്ളത്.
 ചിക്കന് വൻ ഡിമാൻഡ് ഉണ്ടായ ലോക്ക് ഡൗൺ കാലത്ത് കുറഞ്ഞ വിലയ്ക്കാണ് തമിഴ്നാട്ടിൽനിന്നുള്ള കോഴി വിറ്റിരുന്നത്. ഇത് കാരണം കിലോയ്ക്ക് 80 – രൂപയ്ക്ക് വിൽക്കേണ്ടി വരുന്ന കോഴി 65 – 70 രൂപയ്ക്ക് നൽകാൻ കേരളത്തിലെ ഫാമുകൾ നിർബന്ധിതരായി.കോഴി തീറ്റ യിലുള്ള വിലവർധനവും, ഉൽപാദന കുറവും കാരണം കേരളത്തിലും, പ്രത്യേകിച്ച് കോഴിഫാമുകൾ കൊണ്ട് ഉപജീവനം നടത്തിയിരുന്ന വയനാട് ജില്ലയിലും ഫാം മുകൾക്കും /ചെറുകിട കർഷകർക്കും കനത്ത പ്രഹരമായി.തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലെ വൻ ഫാമുകളെയാണ് കേരളത്തിലെ കോഴി ഫാം ഉടമകൾ പ്രധാനമായും ആശ്രയിക്കുന്നത്. വില കൂടിയതോടെ ഇവിടെ നിന്നുള്ള വരവ് കുറഞ്ഞിരിക്കുകയാണ്.സർക്കാർ ഇടപെട്ട് നടപടിയെടുത്തില്ലെങ്കിൽ കടകളടച്ചിടേണ്ടിവരുമെന്നും വ്യാപാരികൾ മുന്നറിയിപ്പുനൽകുന്നു.നിരവധി കടകളാണ് കോഴി ഇറച്ചി വിഭവങ്ങൾ നടത്തുന്നതിനായി സമീപകാലത്ത് ആരംഭിച്ചിരിക്കുന്നത്.
ഷവർമയും, ബർഗറും, ബ്രോസ്റ്റ് പോലുള്ള വിഭവങ്ങൾ മാത്രം വിൽക്കുന്ന നിരവധി കടകളാണ് പുതിയതായി ആരംഭിച്ചത്.
 അറേബ്യൻ വിഭവങ്ങളടക്കം വിൽപന നടത്തുന്ന ഹോട്ടൽ അടക്കമുള്ള സ്ഥാപനങ്ങളും കോഴിയിറച്ചി വില വർധന മൂലം പ്രതിസന്ധിയിലാണ്.
നിലവിലെ സാഹചര്യത്തിൽ വിഭവങ്ങളുടെ വില പലരും വർധിപ്പിച്ചിട്ടില്ല.എന്നാൽ കോഴിയിറച്ചിയുടെ വില കുറയുന്നില്ലെങ്കിൽ വിഭവങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യത്തിലേക്കാണ് പോകുന്നതെന്ന് അവർ വ്യക്തമാക്കുന്നു.വില വർധിപ്പിച്ചാൽ വിൽപ്പന കുറഞ്ഞേക്കും എന്നതും കച്ചവടക്കാരെ ആശങ്കയിലാക്കുന്നു.പ്രാദേശിക ഫാമുകളിൽ നിന്നും കാര്യമായ കോഴികളുടെ വരവിന് നിലവിൽ സാധ്യത ഇല്ലാതിരിക്കെ, തമിഴ്നാട് പോലെയുള്ള സംസ്ഥാനത്തിൽ നിന്നും കോഴികൾ ഇനിയും ധാരാളമായി എത്തിയില്ലെങ്കിൽ പല ചെറുകിട ചിക്കൻ സ്റ്റാളുകളും പൂട്ടി ഇടാതെ വഴിയില്ലെന്നും വ്യാപാരികൾ പറയുന്നു.വയനാട് ജില്ലയിലെ കോഴി കർഷകർ ഈ പ്രതിസന്ധി ഘട്ടത്തിൽ ജീവിത തോണി തുഴഞ്ഞ് മാറുകരെ എത്തുമെന്ന പ്രതീഷ അസ്‌തമച്ചിരിക്കുന്നവരായിരിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *