പെട്രോൾ ഡീസൽ പാചക വാതക വിലവർധനവ് പിൻവലിക്കുക : കോൺഗ്രസ്സ്

മേപ്പാടി :മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ പാചകവാതക വില വർധനവിന് എതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും പ്രതിഷേധ ധർണ നടത്തി.
യോഗത്തിൽ ടി .എ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഒ.ഭാസ്ക്കരൻ,
പി.ഇ.ഷംസുദ്ദീൻ, രാജു ഹെജമാടി, വി എസ് ബെന്നി, അരുൺ ദേവ്, അൻവർ താഞ്ഞിലോട് , മൻസൂർ പി എം , ഷാജി ടി എം , നോരിസ്, സുകന്യ മോൾ സാജിർ, അഷ്‌റഫ്, മജീദ്, വിനോദ് എന്നിവർ സംസാരിച്ചു.



Leave a Reply