ഭിന്നശേഷിക്കാരുടെ അവകാശ നിഷേധത്തിനെതിരെ ഡി.എ.പി.എല്‍ ധര്‍ണ്ണ സംഘടിപ്പിച്ചു

വയനാട് :ഡിഫറന്റലി ഏബിള്‍ഡ് പീപ്പിള്‍സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനും ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കുന്നതിരെ ജില്ലാ കമ്മിറ്റി കലക്ട്രേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചു. 'അതിവേഗതക്ക് കോടികള്‍ മുടക്കി കെ.റെയില്‍,ഇഴഞ്ഞു നീങ്ങുന്നവര്‍ക്ക് പട്ടിണിയും ' എന്ന തലകെട്ടില്‍ വയനാട് കലക്ട്രേറ്റ് പടിക്കല്‍ വെച്ച് നടന്ന ധര്‍ണ്ണ അഡ്വ : ടി സിദ്ധീഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ച് കൊണ്ട് ഐ യു എം എൽ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ സന്ദര്‍ശിച്ചു വയനാട് ജില്ലാ ഐ യു എം എൽ മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ ഡി എ പി എൽ ജില്ലാ പ്രസിഡന്റ് ഹംസ അമ്പലപ്പുറം അധ്യക്ഷത വഹിച്ചു.ആശ്വാസകിരണം തുക വര്‍ദ്ധിപ്പിക്കുക.കുടിശ്ശിക തീര്‍ത്ത് തരുക , സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ നിന്നും ഭിന്നശേഷി പെന്‍ഷന്‍ വേര്‍തിരിച്ച് തുക വര്‍ദ്ധിപ്പിക്കുക,പെന്‍ഷന്‍ ഏകീകരണം ഒഴിവാക്കി 80% ന് മുകളിലുള്ള ഭിന്നശേഷിക്കാര്‍ക്ക് തുക വര്‍ദ്ധിപ്പിക്കുക,2004 മുതല്‍ സര്‍ക്കാര്‍ തലത്തില്‍ താല്‍ക്കാലികമായി ജോലി ചെയ്തവരെ സ്ഥിരപ്പെടുത്തുക,തൊഴിലുറപ്പുപദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തുക,ഭിന്നശേഷി കുട്ടികളുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ഏകീകരിക്കുകയും,വര്‍ധിപ്പിക്കുകയും ചെയ്യുക,
ഭിന്നശേഷി സൗഹൃദം രേഖകളില്‍ മാത്രം ഒതുങ്ങാതെ പ്രാവര്‍ത്ഥികമാക്കുക,ജില്ല അടിസ്ഥാനത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക,മുന്‍ഗണന റേഷന്‍ കാര്‍ഡിന്റെ മാനദണ്ഡങ്ങളില്‍ നിന്നും ഭിന്നശേഷിക്കാരെ ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു ധര്‍ണ്ണ സംഘടപ്പിച്ചത്. ധര്‍ണ്ണയില്‍ സ്വാഗതം ജില്ലാ സെക്രട്ടറി റഷീദ് കെ ഇ മണ്ഡലം സെക്രട്ടറി യൂനുസ് പടിഞ്ഞാറത്തറ, അലി മേപ്പാടി, ഹസ്സന്‍ മൂപ്പനാട്ജോസ് കെ ജെ മുള്ളൻ കൊല്ലി, ബേബി മുള്ളന്‍കൊല്ലി,ആനി തോമസ് പുല്‍പള്ളി ഷൈനി വെങ്ങപ്പള്ളി ഗഫൂര്‍ നൂല്‍പുഴ, ബഷീര്‍ നൂല്‍പുഴ,ശിവന്‍ മേപ്പാടി റഷീദ പടിഞ്ഞാറത്തറ, നാജിമ കല്‍പ്പറ്റ, സുമയ്യ കല്‍പ്പറ്റ,അസിഫ കല്‍പ്പറ്റ,ഫിലിപ്പ് കോട്ടത്തറ, ഷംസു കോട്ടത്തറ എന്നിവര്‍ സംസാരിച്ചു. നന്ദി യൂനുസ് പടിഞ്ഞാറത്തറ.



Leave a Reply