ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് ദിനാഘോഷം

പുൽപ്പള്ളി : പുൽപ്പള്ളി ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോളേജ് ദിനാഘോഷം സംഘടിപ്പിച്ചു. എഴുത്തുകാരനും മാധ്യമ – സിനിമ പ്രവർത്തകനുമായ ഒ കെ ജോണി ഉദ്ഘാടനം നിർവഹിച്ചു. ചുറ്റുമുള്ള മനുഷ്യ സമൂഹത്തിലുണ്ടാകുന്ന വിഷയങ്ങളെ തിരിച്ചറിയുവാനും പരിഹരിക്കുവാനും ഉള്ള സാമൂഹ്യബോധം വിദ്യാഭ്യാസത്തിലൂടെ പുതുതലമുറ കൈവരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു കോളേജ് പ്രിൻസിപ്പൽ പി വർഗീസ് വൈദ്യൻ അധ്യക്ഷത വഹിച്ചു.സി കെ ആർ എം ട്രസ്റ്റ് ചെയർമാൻ കെ ആർ ജയറാം, സെക്രട്ടറി കെ ആർ ജയരാജ്,കോളേജ് വൈസ് പ്രിൻസിപ്പൽ വി ജി കുഞ്ഞൻ, എ എസ് നാരായണൻ,വിവേക് രാജൻ, ആൽബിൻ കെ പി എന്നിവർ സംസാരിച്ചു.



Leave a Reply