ജനസഭ -ലഹരി വിരുദ്ധ ക്യാമ്പയിൻ

പുൽപ്പള്ളി :പുൽപ്പള്ളി കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ പുൽപ്പള്ളി സി കെ രാഘവൻ മെമ്മോറിയൽ ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് ജനസഭ 2022 ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി എസ് ദിലീപ്കുമാർ ഉദ്ഘാടനം നിർവഹിച്ചു. യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.വിമുക്തി കോ-ഓർഡിനേറ്റർ ബി ആർ രമ്യ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെആർ ജയരാജ്, യുവജനക്ഷേമ ബോർഡ് പുൽപ്പള്ളി പഞ്ചായത്ത് കോർഡിനേറ്റർ സി ഡി അജീഷ്, സി കെ ആർ എം ടി ടി ഐ പ്രിൻസിപ്പൽ ഷൈൻ പി ദേവസ്യ അർച്ചന പിഎസ് എൽദോസ് മാത്യു എന്നിവർ സംസാരിച്ചു.



Leave a Reply