September 18, 2026

കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിച്ച കളക്ടറേറ്റ് ധര്‍ണ്ണ

0
IMG_20220331_193854.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് ധര്‍ണ്ണ നിര്‍ബന്ധ പെന്‍ഷന് 60 വയസ്സിന് മുകളിലുള്ള എല്ലാ പ്രവാസികളെ ഉള്‍പ്പെടുത്തുക. പെന്‍ഷന്‍ തുക മിനിമം 5000 രൂപയായി ഉറപ്പുവരുത്തുക. കോവിഡ് മൂലം തിരികെ വന്ന പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നടത്തിയ ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് കെ മമ്മൂട്ടി കോമ്പി ഉദ്ഘാടനം ചെയ്തു. പിസി അസൈനാര്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി കെ ഗഫൂര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ സെക്രട്ടറി കെ എസ് ജലീല്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ ഐ യൂസഫ് ഇസ്മാലി, പി എ അബ്ബാസ്, എ അന്‍സാര്‍, എം അസീസ്, പി മമ്മൂട്ടി, മണ്ഡലം പ്രസിഡന്റ് എന്‍ ആര്‍ പ്രകാശ് ജനറല്‍ സെക്രട്ടറി പി രാജേഷ് കെ ആര്‍ അമല്‍ ശങ്കര്‍, എംസി അമല്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *