June 6, 2026

മാനന്തവാടി മേഖലാ സമ്മേളനം: സപ്ലിമെന്‍റ് പ്രകാശനം ചെയ്തു

0
IMG-20221001-WA00242.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മാനന്തവാടി മേഖല സംഗമത്തോടനുബന്ധിച്ച് മാധ്യമം ദിനപത്രം പ്രസിദ്ധീകരിച്ച കരുണയുടെ ഇടയൻ എന്ന സപ്ലിമെന്‍റ് മേഖല പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജോസഫ് പള്ളിപ്പാട്ട്, മലബാർ ഭദ്രാസനാധിപൻ ഗിവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്തക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ ഭദ്രാസന സെക്രട്ടറി ഫാ. ഡോ. മത്തായി അതിരംപുഴയിൽ, ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. എൽദോ മനയത്ത്, ഭദ്രാസന ജോയിന്‍റ് സെക്രട്ടറി ബേബി വെളാംകോട്ടിൽ, മാധ്യമം ക്ലൈന്‍റ് റിലേഷൻസ് മാനേജർ ജോൺ ബേബി, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ മൂന്നിന് മാനന്തവാടി സെന്‍റ് ജോർജ് യാക്കോബായ പള്ളിയിൽ വെച്ചാണ് മേഖല സംഗമവും നവാഭിഷ്കതനായ മെത്രോപ്പോലീത്തക്ക് അനുമോദനയോഗവും സംഘടിപ്പിച്ചിരിക്കുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *