March 25, 2023

ഗോത്ര സൗഹൃദ വിദ്യാലയ പദ്ധതി തുടങ്ങി

IMG-20221001-WA00252.jpg
പനമരം : ഗോത്ര വിദ്യാര്‍ത്ഥികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കുന്നതിനും ഹാജര്‍ ഉറപ്പുവരുത്തുന്നതും ലക്ഷ്യമാക്കി വയനാട് ഡയറ്റ് നടപ്പിലാക്കുന്ന 'കൂട്ട്' പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് മഞ്ചേരി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ മുഖ്യപ്രഭാഷണം നടത്തി. പനമരം പഞ്ചായത്ത് ജനപ്രതിനിധികള്‍, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സന്‍ തോമസ്, ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ സി. ഇസ്മയില്‍, ഡയറ്റ് സീനിയര്‍ ലക്ചറര്‍ വി. സതീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം സജേഷ് സെബാസ്റ്റ്യന്‍, പനമരം എസ്.എച്ച്.ഒ വിമല്‍ ചന്ദ്രന്‍, പ്രധാന അധ്യാപിക സി. ലത, നോഡല്‍ ഓഫീസര്‍ എം.സി. ഷിബു, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ കെ. രജിത, ജനപ്രതിനിധികള്‍, പ്രൊമോട്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *