മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി തുടങ്ങി

മീനങ്ങാടി: മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒ.പി ആരംഭിച്ചു. ഒ.പിയുടെ ഉദ്ഘാടനം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അധ്യക്ഷത വഹിച്ചു. മീനങ്ങാടി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. കുഞ്ഞിക്കണ്ണന്‍ വിഷയാവതരണം നടത്തി. ഉച്ചയ്ക്ക് ഒരുമണി മുതല്‍ വൈകീട്ട് ആറ് വരെയാണ് സായാഹ്ന ഒ.പി പ്രവര്‍ത്തിക്കുന്നത്.
വികസനകാര്യ ചെയര്‍പേഴ്‌സണ്‍ ലത ശശി, ക്ഷേമകാര്യ ചെയര്‍മാന്‍ മോഹനന്‍ എടക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്‍, വാര്‍ഡ് മെമ്പര്‍ ടി.പി. ഷിജു, ബ്ലോക്ക് ആരോഗ്യകേരളം കോ-ഓര്‍ഡിനേറ്റര്‍ സി.വി. സൗമ്യ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply