മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ഹാഷിഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു

മുത്തങ്ങ : ഇന്നലെ രാത്രി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കെ.എസ്. ആർ.ടി.സി . ബസ്സിൽ വെച്ച് 90 ഗ്രാം ഹാഷിഷുമായി കോട്ടയം,വൈക്കം കുലശേഖരപുരം കാവുങ്കൽ വീട്ടിൽ ബിബിൻ ജോൺ(29) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പരിശോധനയ്ക്ക് എക്സസൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ, പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്, ഷഫീഖ്, എന്നിവർ പങ്കെടുത്തു.



Leave a Reply