April 26, 2024

കാരക്കാമല ക്ഷീരോൽപ്പാദക സംഘത്തിന് മിൽമയുടെ അവാർഡ്

0
Img 20221004 Wa00072.jpg

മാനന്തവാടി : മിൽമയുടെ ഗുണനിലവാരമുള്ള പാൽ അളന്ന സംഘത്തിനുള്ള ജില്ലാതല അവാർഡിന് 2021 – 22 വർഷത്തിൽ കാരക്കാമല – കൊമ്മയാട് ക്ഷീരോൽ പാദകസഹകരണ സംഘം അർഹരായി. 240 കർഷകരിൽ നിന്നായി 3200 ലിറ്റർ പാൽ പ്രതിദിനം സംഭരിക്കുന്ന സംഘം അതിൽ 3000 ലിറ്ററും മിൽമക്കാണ് നൽകുന്നത്. മിൽമക്ക് നൽകിയ പാലിൽ നാല് ശതമാനം  കൊഴുപ്പും 8.4% കൊഴുപ്പേതര ഘടകങ്ങളും ഉണ്ട്. 1992 ൽ പ്രവർത്തനം ആരംഭിച്ച സംഘത്തിന് 2018 ൽ ഐ എസ് ഒ അംഗീകാരം ലഭിച്ചു. പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ച പാൽപരിശോധന, അക്കൗണ്ടിംഗ് സംവിധാനങ്ങളും കാലിത്തീറ്റ കർഷകരുടെ വീടുകളിൽ സംഘം ചെലവിൽ എത്തിച്ചു കൊടുക്കുന്നതടക്കമുള്ള കർഷകക്ഷേമ പ്രവർത്തനങ്ങളും സംഘം നടത്തിവരുന്നു. മുമ്പും സംഘത്തിന് മിൽമയുടെ ബിഎംസി, ഗുണമേന്മ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *