മാർ സ്തേഫാനോസ് ക്രൈസ്തവ സന്ദേശം പകർത്തിയ അജപാലകൻ – മാർ ജോസ് പൊരുന്നേടം

മാനന്തവാടി: നവയുഗത്തിൽ ക്രൈസ്തവ സാക്ഷ്യം ജീവിതത്തിൽ പകർത്തി മാതൃകയാക്കിയ മെത്രാപ്പോലീത്തയാണ് ഗീവർഗീസ് മോർ സ്തേഫാനോസെന്ന് മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം പ്രസ്താവിച്ചു. മാനന്തവാടിയിൽ നടന്ന യാക്കോബായ സഭ മേഖല സമ്മേളനവും മോർ സ്തേഫാനോസ് അനുമോദന യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്പ്.
തൻ്റെ ഒരു വൃക്ക മറ്റൊരു സഹോദരിക്ക് നൽകിയും ജീവകാരുണ്യം വ്രത തവുമാക്കിയ മെത്രാപ്പോലീത്തയുടെ ജീവിതം അനുകരണിയമാണ്. ചടങ്ങിൽ ടി.സിദ്ധിഖ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി.ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി , ഭദ്രാസന സെക്രട്ടറി ഫാ. ഡോ മത്തായി അതിരംപുഴ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി, ജേക്കബ് സെബാസ്റ്റ്യൻ, അഡ്വ. സിന്ദു സെബാസ്റ്റ്യൻ, കെ.എം ഷിനോജ് ,ഷാജി മുത്താശേരി പ്രസംഗിച്ചു.ചടങ്ങിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.ജോസഫ് പള്ളിപ്പാട്ട് സ്വാഗതവും കൺവീനർ ജോൺ ബേബി നന്ദിയും പറഞ്ഞു. ഡോ. ഗീവർഗീസ് മെത്രാപ്പോലീത്ത നന്ദിയും പറഞ്ഞു.



Leave a Reply