June 6, 2026

കാട്ടാന ആക്രമണം : യുവാക്കൾക്ക് പരിക്ക്

0
IMG_20221004_112016.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി: കാട്ടാനയുടെ ആക്രമണത്തിൽ കാറിലുണ്ടായിരുന്ന യുവാക്കൾക്ക് പരിക്ക്. കൽപറ്റയിൽ നിന്നും പുൽപ്പള്ളിയിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നപെരിക്കല്ലൂർ കുഞ്ചിറക്കാട്ട് ജോബിറ്റ് സണ്ണി (32), സുഹൃത്ത് ചേലൂർ സ്വദേശി റെന്നി സെബാസ്റ്റ്യൻ (29) എന്നിവർക്കാണ് പരിക്കേറ്റത്. കേണിച്ചിറ പുൽപ്പള്ളി റോഡിലെ അതിരാറ്റുകുന്ന് വെച്ച് രാത്രി പത്ത് മണിയോടെയാണ് ഇവരുടെ കാർ കാട്ടാന ആക്രമിച്ചത്. പരിക്കേറ്റ ഇരുവരെയും വയനാട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിൽ വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *